യുപിയിൽ അഞ്ചുവയസുകാരി ബലാത്സംഗത്തിനിരയായി; അമ്മയുടെ സഹോദരനായ 16കാരൻ അറസ്റ്റിൽ
ശനിയാഴ്ച വൈകിട്ടോടെ വീടിന് മുന്നിൽ കളിച്ചു കൊണ്ട് നിൽക്കുകയായിരുന്ന അഞ്ചുവയസുകാരിയെ ബിസ്കറ്റ് നൽകാമെന്ന് പറഞ്ഞാണ് പ്രതി കൂട്ടിക്കൊണ്ടു പോയത്. തുടർന്ന് സ്വന്തം വീട്ടിലെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു
ലക്നൗ: സഹോദരിയുടെ മകളായ അഞ്ചുവയസുകാരിയെ ബലാത്സംഗത്തിനിരയാക്കിയ പതിനാറുകാരൻ അറസ്റ്റിൽ. യുപിയിലെ ഹമിർപുർ ജില്ലയില്‍ ഇക്കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന സംഭവം. കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയില്‍ വരുന്ന പ്രദേശമാണിത്.
2/ 5
ശനിയാഴ്ച വൈകിട്ടോടെ വീടിന് മുന്നിൽ കളിച്ചു കൊണ്ട് നിൽക്കുകയായിരുന്ന അഞ്ചുവയസുകാരിയെ ബിസ്കറ്റ് നൽകാമെന്ന് പറഞ്ഞാണ് പ്രതി കൂട്ടിക്കൊണ്ടു പോയത്. തുടർന്ന് സ്വന്തം വീട്ടിലെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
3/ 5
ഇവിടെ നിന്നും കരഞ്ഞുകൊണ്ടിറങ്ങി വന്ന പെൺകുട്ടി നടന്ന സംഭവങ്ങൾ അമ്മയോട് വിശദീകരിച്ചു. ഇവർ തന്നെ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്നാണ് എസ്പി നരേന്ദ്ര കുമാർ സിംഗ് അറിയിച്ചിരിക്കുന്നത്.
4/ 5
പൊലീസ് അറസ്റ്റ് ചെയ്ത കൗമാരക്കാരനെതിരെ ബലാത്സംഗത്തിന് പുറമെ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന പോക്സോ വകുപ്പ് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എസ്പി കൂട്ടിച്ചേർത്തു.
5/ 5
പീഡനത്തിനിരയായ പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാക്കിയെന്നും തുടർനടപടികൾ സ്വീകരിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.