ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ദീപക് ആവശ്യപ്പെട്ടതിനനുസരിച്ച് ഇയാൾക്കൊപ്പം ജീവിക്കാൻ പത്താംക്ലാസ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് പെൺകുട്ടി മധ്യപ്രദേശിലെ ഗുണയിലെത്തിയത്. ശനിയാഴ്ച പീഡന വിവരം പെൺകുട്ടി വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെ ഗുണയിൽ നിന്ന് കണ്ടെത്തി.
എന്നാൽ പിന്നീട് പീഡനം ആരംഭിക്കുകയായിരുന്നു. രണ്ട് മാസത്തോളം മുറിയിൽ അടച്ചിട്ട് യുവാവ് തുടർച്ചയായി പീഡിപ്പിച്ചതായി പെൺകുട്ടി വ്യക്തമാക്കി. യുവാവിന്റെ അമ്മയും സഹോദരിയും മർദിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നതായും വീട്ടു ജോലി ചെയ്യിപ്പിച്ചിരുന്നതായും പെൺകുട്ടി പറഞ്ഞു. ഫോൺ ഇവർ കൈക്കലാക്കിയിരുന്നുവെന്നും പെൺകുട്ടി വ്യക്തമാക്കി.
ദിവസങ്ങൾക്ക് മുമ്പ് ഫോൺ കൈക്കലാക്കിയ ശേഷം പെൺകുട്ടി പീഡനവിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ ധാരാളം മുറിവുകളുണ്ടായിരുന്നു. ബുധനാഴ്ച പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കി. യുവാവിനെതിരെ പോക്സോ നിയമപ്രകാരം ഉൾപ്പെടെ കേസെടുക്കാൻ ചൈൽഡ് വെൽഫെയർ കമ്മീഷൻ ആവശ്യപ്പെട്ടു. യുവാവിന്റെ വീട്ടുകാരെ കുറിച്ചും അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.