ഇവരെ കൊണ്ടുപോകാൻ വന്ന കോഴിക്കോട് സ്വദേശി ഹനീഫും നവാസും ഇന്നോവ കാർ സഹിതമാണ് പിടിയിലായത്. കാസർകോട് സ്വദേശി മുഹമ്മദ് അർഷാദ് 410.8 ഗ്രാം സ്വർണമാണ് ആഭരണമായി കടത്താൻ ശ്രമിച്ചത്. ഇതിൽ വിലയേറിയ വൈറ്റും ഗോൾഡും ഉൾപ്പെടുന്നു. ഇയാളെ കൊണ്ടുപോകാൻ എത്തിയ കാസർകോട് സ്വദേശി അമ്നാനെ സ്വിഫ്റ്റ് കാർ സഹിതമാണ് പൊലീസ് പിടികൂടിയത്.
കസ്റ്റംസിനെ വെട്ടിച്ച് പുറത്തിരിക്കുന്ന സ്വർണമാണ് പോലീസ് പിടികൂടുന്നത് ഇത് കസ്റ്റംസിനു സംബന്ധിച്ച് ക്ഷീണമാണ്. പിടികൂടിയ സ്വർണം എല്ലാം യാത്രക്കാർ ക്യാപ്സൂൾ രൂപത്തിൽ ശരീരത്തിന് അകത്ത് ഒളിപ്പിച്ചുകൊണ്ട് വരുന്നവയാണ്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഏറെയും സ്വർണം പിടിക്കുന്നത് എങ്കിൽ വിമാനത്താവള പരിസരത്ത് നിരീക്ഷണത്തിലൂടെ യും സംശയമുള്ളവരെ പിന്തുടർന്ന് ചോദ്യം ചെയ്തതാണ് പോലീസ് സ്വർണം പിടികൂടുന്നത്.