ചെന്നൈ: മക്കളെ നായകൻമാരാക്കി അച്ഛൻ നിർമ്മിക്കുന്ന സിനിമയ്ക്ക് പണം കണ്ടെത്താൻ ആടുകളെ മോഷ്ടിച്ച സഹോദരൻമാർ അറസ്റ്റിൽ. തമിഴ്നാട്ടിലാണ് കോമഡി സിനിമയെ വെല്ലുന്ന സംഭവം യഥാർഥ ജീവിതത്തിൽ നടന്നത്. മൂന്നു വർഷമായി ആടുമോഷണം പതിവാക്കിയ ന്യൂ വാഷർമെൻപേട്ടിലെ സഹോദരങ്ങളായ വി നിരഞ്ജൻ കുമാർ (30), ലെനിൻ കുമാർ (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ മാധവരം പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.