ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണം: മുംബൈ പോലീസ് സംഘം കണ്ണൂരിൽ
മൂന്നു ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ബിനോയിയോട് മുംബൈ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്
News18 Malayalam | June 19, 2019, 4:53 PM IST
1/ 5
കണ്ണൂർ: ബിനോയ് കോടിയേരിക്കെതിരായ യുവതിയുടെ ലൈംഗിക പീഡനപരാതി അന്വേഷിക്കാൻ മുംബൈ പൊലീസ് സംഘം കണ്ണൂരെത്തി. കണ്ണൂർ എസ് പിയുമായി സംഘം കൂടിക്കാഴ്ച നടത്തി. ബിനോയ് കോടിയേരിയെ ഉടൻ ചോദ്യം ചെയ്യാനും മുംബൈ പൊലീസ് ശ്രമിക്കുന്നുണ്ട്. മൂന്നു ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ബിനോയിയോട് മുംബൈ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസിനെ സമീപിക്കുന്നതിന് മുമ്പ് യുവതി സിപിഎം കേന്ദ്രനേതൃത്വത്തിന് പരാതി നൽകിയിരുന്നതായും വിവരങ്ങൾ പുറത്ത് വന്നിരുന്നു.
2/ 5
72 മണിക്കൂറിനകം ഹാജരാകണമെന്നാണ് മുംബൈ പോലീസ് ബിനോയ് കോടിയേരിയോട് ആവശ്യപ്പെട്ടത്. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചു. അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് കോടിയേരി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചതായാണ് സൂചന.
3/ 5
അതേ സമയം പോലീസിനെ സമീപിക്കുന്നതിന് മുമ്പ് യുവതി സിപിഎം കേന്ദ്രനേതൃത്വത്തിന് പരാതി നൽകിയിരുന്നതായും വിവരങ്ങൾ പുറത്ത് വന്നു. ജൂൺ 13 നാണ് ബിനോയ് കോടിയേരിക്കെതിരായ യുവതിയുടെ പരാതിയിൽ മുംബൈ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. എന്നാൽ രണ്ട് മാസം മുൻപ് തന്നെ യുവതി സി പിഎം കേന്ദ്രം നേതാക്കൾക്ക് പരാതി നൽകിയിരുന്നു എന്നാണ് സൂചന. വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു എന്നായിരുന്നു പരാതി.
4/ 5
വ്യക്തിപരമായ വിഷയമായതിനാൽ അനൗപചാരിക ചർച്ചകളാണ് നടന്നത്. യുവതിയുടെ പരാതിയിൽ കഴമ്പില്ലെന്ന് കേരളത്തിൽ നിന്നുള്ള നേതാക്കൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്. ഇക്കാര്യത്തിൽ പാർട്ടി ഇടപെടേണ്ടതില്ല എന്നും, ബിനോയ് കോടിയേരി വ്യക്തിപമായി തന്നെ നേരിടട്ടെ എന്നുമുള്ള നിലപാടാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്.
5/ 5
നേരത്തെ ബിനോയ് കൊടിയേരിക്കെതിരായ സാമ്പത്തിക ആരോപണത്തിൽ പാർട്ടി ജനറൽ സെക്രട്ടറിക്ക് പരാതി ലഭിച്ച ഘട്ടത്തിൽ കേന്ദ്ര നേതൃത്വം കോടിയേരി ബാലകൃഷ്ണനിൽ നിന്നും വിശദീകരണം തേടിയിരുന്നു. ബിനോയ് കോടിയേരിക്കെതിരായ കേസിൽ നിഷ്പക്ഷമായ അന്വേഷണം നടക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.