മുറിയുടെ വാടകയെച്ചൊല്ലി തര്‍ക്കം; കെട്ടിട ഉടമയും ബന്ധുക്കളും ചേര്‍ന്ന് വാടകക്കാരനെ കുത്തിക്കൊന്നു
കത്രിക കൊണ്ടുള്ള ആക്രമണത്തിലാണ് വാടകക്കാരന് കൊല്ലപ്പെട്ടത്
News18 Malayalam | October 18, 2020, 10:50 PM IST
1/ 5
മുറി വാടകയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കെട്ടിട ഉടമയും ബന്ധുക്കളും ചേര്‍ന്ന് വാടകക്കാരനെ കുത്തിക്കൊന്നു.
2/ 5
കൊല്‍ക്കത്തയിലാണ് സംഭവം. കത്രിക കൊണ്ടുള്ള ആക്രമണത്തിലാണ് വാടകക്കാരന് കൊല്ലപ്പെട്ടത്.
3/ 5
കൊലയ്ക്ക് പിന്നാലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ഡിസി ഡേ റോഡിലുള്ള ചേരിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
4/ 5
കെട്ടിടം ഉടമയായ അശോക് ദാസും കുടുംബവും ചേര്‍ന്ന് വാടകക്കാരെ മര്‍ദ്ദിക്കുന്നത് ശ്രദ്ധയില്‍ പെട്ട മനോജ് റാം ആക്രമണം തടയാന്‍ ശ്രമിച്ചു. ഇതേ തുടര്‍ന്ന് മനോജ് റാമിനെയും ഇവര്‍ ആക്രമിച്ചു.
5/ 5
കത്രിക കൊണ്ടുള്ള ആക്രമണത്തിനിടെ കുത്തേറ്റ മനോജിന് ഗുരുതരമായ പരുക്കേറ്റു. ഇദ്ദേഹത്തെ പിന്നീട് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.