തലയിൽ ആഴത്തിൽ ഏറ്റ മുറിവാണ് മരണകാരണമായതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പോത്ത് ഷാജിക്ക് വെട്ടേറ്റത്. തേവൻപാറയിലെ വീട്ടിലേക്ക് വന്ന ഷാജിയെ, സജീദ് പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അക്രത്തിന് ശേഷം സജീദ് ഓടിരക്ഷപെട്ടു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പോത്ത് ഷാജി ഗുണ്ടാ ആക്ട് പ്രകാരവും കാപ്പ നിയമപ്രകാരവും പൊലീസ് അറസ്റ്റിലായിരുന്നു.