ഏഴു വയസ്സുകാരിയായ മക്കളുമൊത്ത് താമസിക്കുന്ന വിധവയായ സ്ത്രീയെ ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തിൽ നിന്നും രക്ഷപെടുത്തി വളർത്തു നായ. നായയുടെ സമയോചിതമായ ഇടപെടലിൽ കൃത്യ സമയത്തു തന്നെ കുറ്റവാളിയെ പോലീസിലേൽപ്പിക്കാൻ സാധിച്ചു. വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ഷർട്ട് ധരിക്കാതെ ഇയാൾ നേരം പുലർന്നപ്പോൾ കടന്നു വരികയായിരുന്നു (പ്രതീകാത്മക ചിത്രം)
25 കാരനായ സദാർ അലാം എങ്ങനെയോ ഇവരുടെ വീടിനുള്ളിൽ കടന്നു കൂടി. ഷോർട്സ് മാത്രം ധരിച്ചാണ് ഇയാൾ വീട്ടിൽ കയറിക്കൂടിയത്. എന്നാൽ അകത്തു കയറിയതും വീട്ടിലെ വളർത്തു നായ ഉച്ചത്തിൽ കുര ആരംഭിച്ചു. ശേഷം സ്ത്രീ ബഹളം വച്ചതോടു കൂടി ഇയാൾ സ്ഥലത്തു നിന്നും രക്ഷപെടാൻ ശ്രമിച്ചു. മുംബൈയിലാണ് സംഭവം (പ്രതീകാത്മക ചിത്രം)