എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതിക്ക് വധശിക്ഷ വിധിച്ച് യുപിയിലെ പോക്സോ കോടതി
2019 മാർച്ച് 17നായിരുന്നു കേസിനാസ്പദമായ സംഭവം. ചന്ദ്രപുര ഗ്രാമത്തിലെ എട്ടുവയസുകാരിയെ പത്ത് രൂപ നൽകാമെന്ന് വാഗ്ദാനം നൽകി ഒഴിഞ്ഞ സ്ഥലത്ത് കൂട്ടിക്കൊണ്ടു പോയ ശേഷം ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു.
ലക്നൗ: എട്ടുവയസുകാരിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. ഫിറോസാബാദ് സ്വദേശിയായ ശിവ് ശങ്കർ എന്ന ബണ്ടുവിനാണ് പ്രാദേശിക പോക്സോ കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്.
2/ 4
2019 മാർച്ച് 17നായിരുന്നു കേസിനാസ്പദമായ സംഭവം. ചന്ദ്രപുര ഗ്രാമത്തിലെ എട്ടുവയസുകാരിയെ പത്ത് രൂപ നൽകാമെന്ന് വാഗ്ദാനം നൽകി ഒഴിഞ്ഞ സ്ഥലത്ത് കൂട്ടിക്കൊണ്ടു പോയ ശേഷം ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു.
3/ 4
തൊട്ടടുത്ത ദിവസം ഗ്രാമത്തിന് സമീപത്തെ ഒരു കൃഷിഭൂമിയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നതെന്നാണ് സര്ക്കാർ കൗൺസെൽ അജുമെദ് സിംഗ് കോടതിയിൽ അറിയിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
4/ 4
ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട പോക്സോ കോടതി ജഡ്ജി മൃദുൽ ഡൂബെ പ്രതിക്ക് വധശിക്ഷ വിധിച്ചു കൊണ്ട് ഉത്തരവിടുകയായിരുന്നു എന്നും സർക്കാർ കൗൺസെൽ തന്നെയാണ് അറിയിച്ചിരിക്കുന്നത്.