കഴിഞ്ഞ ജൂണ്‍ 14നായിരുന്നു സംഭവം. വിവാഹ വിവരമറിഞ്ഞ് ഒന്നാം ഭാര്യ അന്വേഷിച്ച് എത്തിയപ്പോഴാണ് രണ്ടാം ഭാര്യയുമായി വിനോദ് മുങ്ങിയത്. മാസങ്ങൾക്ക് മുന്‍പ് ഫേസ്ബുക്ക് വഴിയാണ് ഇയാളും ഏറ്റുമാനൂർ സ്വദേശിനിയായ യുവതിയും പരിചയപ്പെട്ടത്. പരിചയം പ്രണയമാവുകയും വിവാഹിതരാകാൻ തീരുമാനിക്കുകയുമായിരുന്നു.
ഇത് അറിഞ്ഞു ഏറ്റുമാനൂരിലെ യുവതിയുടെ വീട്ടുകാർ ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് ഇവർ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് ഇരുവരെയും പിന്തുടർന്ന് പിടികൂടി ഏറ്റുമാനൂരിൽ എത്തിക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.