സൈന്യം ഉപയോഗിക്കുന്ന ഗണത്തിൽ പെട്ട തോക്ക് ഉപയോഗിച്ചാണ് പ്രതികൾ കൊലപാതകം നടത്തിയെന്നത് കേസിൽ മറ്റൊരു വഴിത്തിരിവ് കൂടി സൃഷ്ടിക്കുകയാണ്. സൈന്യത്തിലെ ആർക്കെങ്കിലും ഈ തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടോ എന്നും ഒപ്പം മറ്റേതെങ്കിലും മാർഗത്തിലൂടെയാണോ ഈ തോക്ക് കൈക്കലാക്കിയതെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
തീവ്രവാദ ബന്ധമുള്ള വൈഡ് നെറ്റ് വർക്കിന്റെ ഭാഗമായ ഈ സംഘത്തിൽ കൂടുതൽ പേര് ഉണ്ടെന്ന കണ്ടെത്തലാണ് ദേശീയ അന്വേഷണ ഏജൻസി നടത്തിയിരിക്കുന്നത്. 35 ലധികം സിം കാർഡുകൾ സംഘം തീവവാദ സംഘടനയ്ക്ക് കൈമാറിയിരുന്നു.ഏതായാലുംഅറസ്റ്റിലായവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റുള്ളവർക്കായുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്.