നാല് ന്യൂജെൻ നടന്മാർ ഇടപാടുകാർ; ലഹരി കടത്തുകാരന്റെ മൊഴി പൊലീസ് മുക്കിയെന്ന് ആരോപണം
മലയാള സിനിമയിലെ നാല് ന്യൂജെൻ നടന്മാരും രണ്ട് സംവിധായകരും രണ്ട് യുവ നിർമ്മാതാക്കളും തന്റെ ഇടപാടുകാരാണെന്നായിരുന്നു ഒക്കാവോ വെളിപ്പെടുത്തിയിരുന്നത്.
News18 Malayalam | November 30, 2019, 11:32 AM IST
1/ 5
കൊച്ചി: സിനിമാ ബന്ധം വെളിപ്പെടുത്തിയ ലഹരി മരുന്ന് കടത്തു കേസിലെ പ്രതി നൈജീരിയക്കാരന്റെ മൊഴി പൊലീസ് മുക്കിയതായി ആരോപണം. നിശാപാര്ട്ടിക്കിടെ ലഹരിമരുന്നുമായി സിനിമ പ്രവർത്തകർ അറസ്റ്റിലായ കേസിലെ മുഖ്യകണ്ണിയായ നൈജീരിയൻ സ്വദേശി ഒക്കാവോ ഷിഗോസി കോളിൻസിന്റെ മൊഴിയാണ് പൊലീസ് മുക്കിയത്.
2/ 5
മലയാള സിനിമയിലെ നാല് ന്യൂജെൻ നടന്മാരും രണ്ട് സംവിധായകരും രണ്ട് യുവ നിർമ്മാതാക്കളും തന്റെ ഇടപാടുകാരാണെന്നായിരുന്നു ഒക്കാവോ വെളിപ്പെടുത്തിയിരുന്നത്. ചോദ്യം ചെയ്യലിന്റെ ആദ്യ ഘട്ടത്തിൽ ആഫ്രിക്കൻ ഭാഷയായ യോറൂബയിൽ മാത്രം സംസാരിച്ച് ഒക്കാവോ പ്രതിരോധിച്ചിരുന്നു. പിന്നീട് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴായിരുന്നു ഇംഗ്ലീഷ് കലർന്ന ഭാഷയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
3/ 5
2015 ജനുവരി 31ന് കടവന്ത്ര അപ്പാർട്ട്മെന്റിൽ നടന്ന ലഹരിപ്പാർട്ടിക്കിടെയാണ് ഒക്കാവോ അറസ്റ്റിലായത്. ഗോവയിൽ നിന്ന് കൊച്ചിയിലേക്ക് ലഹരി എത്തിച്ചത് ഇയാളായിരുന്നു. അറസ്റ്റിലായ സിനിമാപ്രവർത്തകരുടെ രക്തസാമ്പിളിൽ തിരിമറി നടന്നതായും ആരോപണമുണ്ട്. പാർട്ടി നടന്ന അപ്പാർട്ട്മെന്റിൽ കണ്ടെത്തിയ പൊടി കൊക്കെയ്ൻ ആണെന്ന് തെളിഞ്ഞിരുന്നെങ്കിലും പ്രതികളുടെ ശരീര സ്രവങ്ങളുടെ ഫലത്തിൽ ലഹരിയുടെ അംശം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
4/ 5
കേസ് രജിസ്റ്റർ ചെയ്ത് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചെങ്കിലും കേസിൽ ഇതുവരെ കക്ഷി വിസ്താരം പൂർത്തിയായിട്ടില്ല. പ്രതികളെ കൃത്യമായി ഹാജരാക്കാത്തതിന് പൊലീസിനെയും ജയിൽ അധികൃതരെയും കോടതി വിമർശിച്ചിരുന്നു.
5/ 5
വിസ്താരത്തിനിടെ ഒക്കാവോ ഷിഗോസി കോളിൻസ് കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്ന ആശങ്കയെ തുടർന്നാണ് ഇയാളെ കോടതിയിൽ നിന്ന് അകറ്റി നിർത്താൻ ശ്രമിക്കുന്നതെന്നാണ് മറ്റൊരു ആരോപണം.