തിരുവനന്തപുരം: പാറശ്ശാല കളിയിക്കാവിളയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ അജ്ഞാതസംഘം വെടിവെച്ച് കൊലപ്പെടുത്തി. കളിയിക്കവിള സ്റ്റേഷനിലെ സ്പെഷ്യൽ സബ് ഇൻസ്പെക്ടർ വിൽസ(57)നെയാണ് അജ്ഞാതസംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ വിൽസൻ നിന്ന ഔട്ട് പോസ്റ്റ് നേരെ നാലുതവണ വെടി വെയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിൽസനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.