കാസര്‍കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ ചൊവ്വാഴ്ച ആഹ്വാനംചെയ്ത ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് കാസര്‍കോട് ജില്ലാ പോലീസ് മേധാവി. എസ്.ഡി.പി.ഐ., വെല്‍ഫെയര്‍ പാര്‍ട്ടി, ബി.എസ്.പി., കേരളാ മുസ്ലിം യുവജന ഫെഡറേഷന്, സോളിഡാരിറ്റി, എസ്.ഐ.ഒ., ജനകീയ മനുഷ്യാവകാശപ്രസ്ഥാനം, പോരാട്ടം എന്നീ സംഘടനകളുടെ സംയുക്തയോഗ തീരുമാനമാണെന്ന നിലയിലാണ് ഹര്‍ത്താല്‍ ആഹ്വാനം പ്രചരിക്കുന്നത്.