ന്യൂഡൽഹി: ടൂറിസ്റ്റ് ഗൈഡ് ആയ യുവതിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഡൽഹിയിലെ ഇന്ത്യാഗേറ്റിന് സമീപത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ഞായറാഴ്ചയാണ് സംഭവം.
2/ 6
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മനോജ് ശർമ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ ഷെയ്ഖ് സരൈ മേഖലയിലെ താമസക്കാരനാണ് ഇയാൾ. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്നും അടുത്തദിവസം തന്നെ യുവതി ഇക്കാര്യം അറിയിച്ചതായും പൊലീസ് പറഞ്ഞു.
3/ 6
സംഭവം നടന്ന ഡൽഹിയിലെ ഹോട്ടലിലെ രണ്ടു മുറികൾ രണ്ട് വ്യവസായികൾ ബുക്ക് ചെയ്തിരുന്നു. ഹോട്ടലിൽ ടൂറിസ്റ്റ് ഗൈഡ്, ടിക്കറ്റ് ബുക്കിംഗ് എക്സിക്യുട്ടിവ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി.
4/ 6
തനിക്ക് പണം ആവശ്യമായിരുന്നെന്നും കുറഞ്ഞ പലിശനിരക്കിൽ പണം നൽകാമെന്ന് പ്രതികൾ തന്നെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയായിരുന്നെന്നും യുവതി പറഞ്ഞു.
5/ 6
യുവതിയുടെ പരാതിയിൽ ഒരു സ്ത്രീ ഉൾപ്പെടെ ആറു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ന്യൂഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് ഐഷ് സിംഗാൾ എൻ ഡി ടി വിയോട് പറഞ്ഞു.
6/ 6
കുറഞ്ഞ പലിശനിരക്കിൽ പണം വായ്പ നൽകാമെന്ന വ്യാജേനെയാണ് പ്രതികൾ യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയത്. രണ്ട് വ്യവസായികളുടെ പേരിലായിരുന്നു മുറി ബുക്ക് ചെയ്തിരുന്നത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്.