കണ്ണൂർ: ചന്ദനക്കാംപാറയിൽ സ്കൂൾ വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ കായികാധ്യാപകൻ പോലീസ് പിടിയിലായി. എട്ട് വിദ്യാർഥികളാണ് ആണ് കായികാധ്യാപകൻ സജിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. അധ്യാപകനെതിരെ പോക്സോ നിയമപ്രകാരമാണ് ആണ് കേസെടുത്തിരിക്കുന്നത്.
2/ 3
സംഭവത്തെപ്പറ്റി രക്ഷിതാക്കൾ ആദ്യം ജില്ലാ പഞ്ചായത്തിനാണ് പരാതി നൽകിയത്. വിദ്യാർത്ഥികളോട് അധ്യാപകൻ അശ്ലീലചുവയിൽ സംസാരിക്കുകയും ചേഷ്ടകൾ കാണിക്കുകയും ചെയ്തു എന്നാണ് പരാതി.
3/ 3
ഇയാൾക്കെതിരെ നേരത്തെയും സ്കൂളിൽനിന്ന് പരാതിയുയർന്നിരുന്നു. എന്നാൽ ആ ഘട്ടത്തിൽ മാനേജ്മെൻറ് വിഷയം ഗൗരവമായി എടുക്കാനോ നടപടി സ്വീകരിക്കാനോ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. പ്രതിയെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പയ്യാവൂർ പോലീസ് വ്യക്തമാക്കി.