2017 ജൂണ്‍ 15-നാണ് കേസിനാസ്പദമായ സംഭവം. ചേവായൂര്‍ സ്റ്റേഷന് പരിധിയില്‍ വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു വീട്ടമ്മ. വീട്ടില്‍ ഒറ്റയ്ക്കുള്ളപ്പോള്‍ എത്തിയ പള്ളിവികാരി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുവെന്നാണ് യുവതി പൊലീസിന് പരാതി നല്‍കിയത്. പള്ളി വികാരി തന്നെയും കുടുംബത്തെയും നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നല്കാന് വൈകിയതെന്ന് അവര്‍ മൊഴി നല്കി.
ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വൈദികനെതിരെ കേസെടുത്തത്. ബിഷപ്പിനോട് പരാതിപ്പെട്ടിട്ടും ഫലമില്ലാതായതോടെയാണ് ബുധനാഴ്ച പൊലീസില്‍ പരാതി നല്‍കിയതെന്നും പരാതിക്കാരി മൊഴിയില്‍ പറഞ്ഞു. പള്ളി വികാരി സ്ഥാനത്ത് നിന്ന് മാറിയ വൈദികന് നിലവില്‍ ഉപരിപഠനത്തിലാണ്.