മകൾക്ക് ദീപാവലി ആഘോഷിക്കാൻ കമ്പിത്തിരിയും പൂത്തിരിയുമായി എത്തിയ അമ്മ കണ്ടത് പതിനാറുകാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം. മരണത്തിന് 20 മിനിട്ട് മുമ്പ് അമ്മയെ ഫോണിൽ വിളിച്ച് ജോലി കഴിഞ്ഞു വരുമ്പോൾ നാരാങ്ങാവെള്ളം കലക്കി വയ്ക്കാമെന്ന് പറഞ്ഞ മകൾ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടതിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്.