സംഭവസമയം വീട്ടുടമയുടെ മകനായ പത്താം ക്ലാസുകാരനും ഇയാളുടെ സുഹൃത്തും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഓണ്‍ലൈന്‍ ക്ലാസിനായി അടുത്തിടെ ഈ 16 കാരന് പിതാവ് മൊബൈല്‍ ഫോണും വാങ്ങിനല്‍കിയിരുന്നു. മെയ് 20-ന് വീട്ടില്‍ ടിവി കാണാനെത്തിയ പെണ്‍കുട്ടി ഇരുവരും ചേര്‍ന്ന് മൊബൈലില്‍ അശ്ലീല വീഡിയോ കാണുന്ന കാഴ്ചയാണ് കണ്ടത്.
തുടര്‍ന്ന് പെണ്‍കുട്ടി മടങ്ങിപ്പോകാന്‍ ശ്രമിച്ചെങ്കിലും ഇരുവരും നിര്‍ബന്ധിച്ച് അശ്ലീല വീഡിയോ കാണിക്കാന്‍ മുതിര്‍ന്നു. ഇതോടെ പെണ്‍കുട്ടി മുകളിലത്തെനിലയിലേക്ക് ഓടിപ്പോയി. പെണ്‍കുട്ടിയെ പിന്തുടര്ന്നെത്തിയ രണ്ടുപേരും വീട്ടില്‍ അതിക്രമിച്ച് കയറുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. പിന്നാലെ ഇവര്‍ സുഹൃത്തായ മൂന്നാമനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഈ കുട്ടിയും പെണ്‍കുട്ടിയെ പീഡിപ്പിച്ചു.