രണ്ടാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് കൊന്നു; പ്രതിഷേധത്തിനൊടുവിൽ ആറ് പ്രതികൾ പിടിയിൽ
അറസ്റ്റിലായ ആറ് പേരും മരിച്ച പെൺകുട്ടിയുടെ അയൽക്കാരാണ്. മരിക്കുന്നതിന് മുമ്പ് പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി
കോയമ്പത്തൂരിൽ ഏഴ് വയസുകാരി പീഡനത്തിന് ഇരയായി മരിച്ച സംഭവത്തിൽ ആറ് പ്രതികൾ പിടിയിൽ. ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് പ്രതികളെന്നു സംശയിക്കുന്ന ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
2/ 5
അറസ്റ്റിലായ ആറ് പേരും മരിച്ച പെൺകുട്ടിയുടെ അയൽക്കാരാണ്. മരിക്കുന്നതിന് മുമ്പ് പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ഇതിനു പിന്നാലെയാണ് ഇവരുടെ അറസ്റ്റ്.
3/ 5
പെൺകുട്ടി പീഡനത്തിനിരയായി മരിച്ചത് ശക്തമായ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
4/ 5
മാർച്ച് 25 മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. അടുത്ത ദിവസം രാവിലെ കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരത്തിൽ മുറിവുകളും ഉണ്ടായിരുന്നു. ആദ്യം കൊലപാതകമാണെന്നാണ് സംശയിച്ചത്.