മലപ്പുറം: അങ്ങാടിപ്പുറത്ത് ഏഴ് വയസുകാരിയെ അയൽവാസി ലൈംഗികമായി പീഡിപ്പിച്ചെന്നു പരാതി. വാടക വീട്ടിൽ താമസിക്കുന്ന നിർധന കുടുംബത്തിലെ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.
2/ 7
അയൽക്കാരൻ പലതവണയായി കുട്ടിയെ പീഡിപ്പിച്ചെന്നാണ് രക്ഷിതാക്കൾ പൊലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. മാതാവ് സ്ഥലത്തില്ലാത്ത സമയങ്ങളിലാണ് പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചത്. ഇത് പലവട്ടം ഉണ്ടായിട്ടുണ്ടെന്നാണ് മൊഴി.
3/ 7
ജോലി കഴിഞ്ഞെത്തിയ മാതാവ് മകളെ കുളിപ്പിക്കുന്നതിനിടെ രഹസ്യഭാഗങ്ങളിൽ കണ്ട പാടുകളാണ് സംശയത്തിനിടയാക്കിയത്.
4/ 7
എന്നാൽ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതിനാൽ ഭയന്ന അവസ്ഥയിലായിരുന്നു പെൺകുട്ടി. തുടർന്ന് ഇവർ ഇക്കാര്യംസമീപവാസിയായ മനുഷ്യാവകാശ പ്രവർത്തകയെ അറിയിച്ചു.
5/ 7
മനുഷ്യാവകാശ പ്രവർത്തകയാണ് പീഡന വിവരം മലപ്പുറം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചത്.
6/ 7
ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുടെയും മാതാവിന്റെയും മൊഴി രേഖപ്പെടുത്തി. തുടർന്ന് പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി.