ഉറങ്ങിക്കിടന്ന ദമ്പതികളെ കൊലപ്പെടുത്തി; യുവതിയുടെ മൃതശരീരത്തെ ഭോഗിച്ചു; പത്തുവയസുകാരിയായ മകളെ ബലാത്സംഗം ചെയ്തു; കാമഭ്രാന്തൻ പിടിയിൽ
മൂന്നു മണിക്കൂറോളം മൃതശരീരത്തെയും കുട്ടിയെയും മാറി മാറി ബലാത്സംഗം ചെയ്ത പ്രതി ഇതിന്റെ വീഡിയോ പകർത്തിയെന്നും പൊലീസ്
News18 Malayalam | December 3, 2019, 7:25 PM IST
1/ 5
അസംഗഢ്: ഉത്തർപ്രദേശിലെ അസംഗഢില്‍ ഉറങ്ങിക്കിടന്ന ദമ്പതികളെയും അവരുടെ നവജാത ശിശുവിനെയും കൊലപ്പെടുത്തിയ കാമഭ്രാന്തനായ 38കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുമ്പാണ് മുബാറക്പൂർ പ്രദേശത്ത് ദമ്പതികളെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ നിലയിലും മറ്റ് രണ്ട് കുട്ടികളെ ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്ടെത്തിയത്.
2/ 5
കൊലപാതകക്കേസിലെ പ്രതി നസിറുദ്ദീനെ തിങ്കളാഴ്ച പൊലീസ് അറസ്റ്റുചെയ്തു. ഹരിയാന, ഡൽഹി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും ഇയാൾ സമാനമായ കുറ്റകൃത്യങ്ങൾ നടത്തിയതായി പൊലീസ് കണ്ടെത്തി. സമാനമായ ക്രൂരകൃത്യങ്ങൾ ചെയ്തതായി ചോദ്യം ചെയ്യലിൽ ഇയാള്‍ സമ്മതിച്ചു.
3/ 5
മുറിയിൽ ഉറക്കത്തിലായിരുന്ന 30കാരിയെയും ഭര്‍ത്താവിനെയും ഒപ്പമുണ്ടായിരുന്നു നാലുമാസം പ്രായമായ കുഞ്ഞിനെയും പ്രതി കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം യുവതിയുടെ മൃതദേഹത്തെ ഭോഗിച്ച പ്രതി, സമീപത്ത് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെയും ബലാത്സംഗം ചെയ്തു. പോകുന്നതിന് മുൻപ് നാലുവസുകാരനായ കുട്ടിയെയും മറ്റൊരു കുട്ടിയെയും ആക്രമിച്ച് പരിക്കേൽപിച്ചു.
4/ 5
മൂന്നു മണിക്കൂറോളം മൃതശരീരത്തെയും കുട്ടിയെയും മാറി മാറി ബലാത്സംഗം ചെയ്ത പ്രതി ഇതിന്റെ വീഡിയോയും ചിത്രീകരിച്ചു. ഇത് പിന്നീട് ഇയാൾ സഹോദരി പത്നിയെ കാണിച്ചു. ക്രൂരകൃത്യങ്ങൾ നടത്തുന്നതിന് മുൻപ് മയക്കുമരുന്ന് ഉപയോഗിക്കുമെന്നും ഗർഭനിരോധന ഉറകൾ കൈവശം കരുതുമെന്നും ഇയാള്‍ സമ്മതിച്ചു. കത്തികൊണ്ട് കുത്തിയും വലിയ കല്ല് കൊണ്ട് തലയ്ക്കടിച്ചുമാണ് ഇയാൾ ഇരകളെ കൊന്നിരുന്നത്.- അസംഗഢ് എസ് പി ത്രിവേണി സിംഗ് പറഞ്ഞു.
5/ 5
മൂന്നു മൃതദേഹങ്ങളും വിവസ്ത്രരാക്കപ്പെട്ട നിലയിലായിരുന്നു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നസിറുദ്ദീനെ അയാളുടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമതിച്ചു- പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.