കണ്ണൂരിൽ എസ് എഫ് ഐ നേതാവിന് കുത്തേറ്റു. പേരാവൂർ ഏരിയ സെക്രട്ടറി ശ്രീഹരിയാണ് ആക്രമിക്കപ്പെട്ടത്. പേരാവൂർ മന്നമുണ്ട ക്ഷേത്ര ഉത്സവത്തിനിടെ മാരകായുധങ്ങളുമായെത്തിയ സംഘം ശ്രീഹരിയെ അക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സിപിഎം ആരോപിച്ചു. അക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ മാധ്യമ പ്രവർത്തകനായ അക്ഷയ് പേരാവൂരിനും പരിക്കേറ്റു. ഇരുവരെയും പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.