കൊല്ലം: ഉത്രയുടെ കൊലപാതകം നടന്ന് ആറു മാസം പിന്നിടുമ്പോഴാണ് കേസിന്റെ വിചാരണയ്ക്ക് കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ തുടക്കമായത്. കേസില്‍ ആദ്യം പ്രതിയാവുകയും പിന്നീട് കോടതി മാപ്പു സാക്ഷിയായി പ്രഖ്യാപിക്കുകയും ചെയ്ത പാമ്പു പിടുത്തക്കാരന് സുരേഷിന്റെ മൊഴി രേഖപ്പെടുത്തി കോടതി നടപടികള്‍ ആരംഭിച്ചു.
വാദം കേള്‍ക്കാന്‍ പ്രതി സൂരജും കോടതിയില്‍ ഉണ്ടായിരുന്നു. സൂരജിന്റെ മാതാപിതാക്കളും സഹോദരിയും കോടതി നടപടികള്‍ വീക്ഷിക്കാന്‍ എത്തി. ഇക്കഴിഞ്ഞ മേയിലാണ് അഞ്ചല്‍ സ്വദേശിനിയായ ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നത്. മൂന്നു മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷന്.