കണ്ണൂര്‍ പാനൂരില്‍ അടച്ചിട്ട കടമുറിയില്‍ നിന്ന് 2 സ്റ്റീല്‍ ബോംബ് കണ്ടെത്തി. സാധാരണ നിലയില്‍ നടത്തുന്ന പരിശോധനകളുടെ ഭാഗമായി ഇന്ന് രാവിലെ പൊലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്.
2/ 3
കുറെകാലമായി കട അടച്ചിട്ടിരിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ബോംബുകള്‍ നിര്‍വീര്യമാക്കുന്നതിനുള്ള നടപടി പൊലീസ് ആരംഭിച്ചു.അടുത്ത കാലത്താണോ ബോംബ് നിർമിച്ചത് തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കും.
3/ 3
കഴിഞ്ഞ മെയ് മാസത്തിലും ഇവിടെ നിന്നും ബോംബുകൾ കണ്ടെത്തിയിരുന്നു.