ഭർത്താവിനെ ആക്രമിച്ചശേഷം ഭാര്യയെ പൊലീസ് ഔട്ട്പോസ്റ്റിൽ വെച്ച് ബലാത്സംഗം ചെയ്തു; സബ് ഇൻസ്പെക്ടർക്ക് പിടിവീണു
യുവതി പരാതി നൽകിയിട്ടും ആദ്യം കേസെടുക്കാൻ തയാറാകാതിരുന്ന പൊലീസ്, മൂന്നു മാസത്തിന്ശേഷം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് വന്നതിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.
News18 Malayalam | December 26, 2019, 2:08 PM IST
1/ 4
ലക്നൗ: ഭർത്താവിനെ ആക്രമിച്ച് പരിക്കേൽപിച്ചശേഷം പൊലീസ് ഔട്ട്പോസ്റ്റിൽ വെച്ച് ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ സബ് ഇൻസ്പെക്ടർക്കും മറ്റു രണ്ടുപേർക്കും എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്. ഉത്തർപ്രദേശിലെ ബറേലി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
2/ 4
കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു സംഭവം. യുവതി പരാതി നൽകിയിട്ടും ആദ്യം കേസെടുക്കാൻ തയാറാകാതിരുന്ന പൊലീസ്, മൂന്നു മാസത്തിന്ശേഷം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് വന്നതിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഓഗസ്റ്റ് 23ന് തന്നെ യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവം ഇങ്ങനെ- പരാതിക്കാരിയെയും ഭർത്താവിനെയും മറ്റു രണ്ടു ബന്ധുക്കളെയും മറ്റൊരു കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒരു യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യുന്നതിനായിരുന്നു ഇതെന്ന് പൊലീസ് പറയുന്നു.
3/ 4
യുവതിയുടെ തിരോധാനത്തിൽ പരാതിക്കാരിയുടെ ഭർത്താവിന് പങ്കുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. എന്നാൽ പിന്നീട് കോടതിയിൽ ഹാജരായ യുവതി താൻ കാമുകനൊപ്പം പോയതാണെന്നും അദ്ദേഹത്തിനൊപ്പം ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. പൊലീസ് ചോദ്യം ചെയ്തതിലുള്ള പ്രതികാര നടപടിയായാണ് ദമ്പതികൾ എസ്ഐക്കെതിരെ പീഡന പരാതി ഉന്നയിച്ചിരിക്കുന്നതെന്നാണ് പൊലീസ് ഭാഷ്യം.
4/ 4
കോടതിയുടെ ഉത്തരവിനെ തുടർന്ന് സബ് ഇൻസ്പെക്ടറിനും മറ്റു രണ്ടുപേർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി എസ്.പി ശൈലേഷ് പാണ്ഡേ പറഞ്ഞു. പരാതിക്കാരിയെ മെഡിക്കൽ പരിശോധനക്ക് വിധേയയാക്കുമെന്നും കോടതിയിൽ റിപ്പോര്‍ട്ട് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.