മലപ്പുറം: കഞ്ചാവ് മാഫിയയുടെ ആക്രമണത്തിൽ എസ്.ഐക്ക് കുത്തേറ്റു. മലപ്പുറം അരീക്കോട് പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ നൗഷാദ് സി.കെയ്ക്കാണ് കുത്തേറ്റത്.
2/ 4
ഇന്നലെ രാത്രി 10 മണിയോടെ ആരീക്കോട് സ്റ്റേഷൻ പരിധിയിലെ വിളയിൽ എന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം. കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം.
3/ 4
മഫ്ത്തിയിലെത്തിയ പൊലീസ് സംഘം പ്രതിയെ പിടികൂടിയിരുന്നു. എന്നാൽ കൈയിൽ വിലങ്ങ് അണിയിക്കവെ അപ്രതീക്ഷിതമായാണ് ആക്രമണമുണ്ടായത്. കത്തിയെടുത്ത് എസ്.ഐയുടെ കൈയിൽ കുത്തുകയായിരുന്നു.
4/ 4
പ്രതി അരീക്കോട് വിളയിൽ സ്വദേശി സമദിനായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. കുത്തേറ്റ എസ്.ഐ നൗഷാദിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.