ഗുരുഗ്രാം: ഉത്തർപ്രദേശിലെ ഹത്രാസിന് പിന്നാലെ ഹരിയാനയിലെ ഗുരുഗ്രാമിലും കൂട്ടമാനഭംഗം. ഭക്ഷണ വിതരണക്കാരായ നാലുപേർ ചേർന്ന് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു.
2/ 8
പ്രതിരോധിക്കാൻ ശ്രമിച്ച യുവതിയെ ക്രൂരമായി ആക്രമിച്ചു. ആക്രമണത്തിൽ യുവതിക്ക് തലയ്ക്ക് പരിക്കേറ്റു. ഗുരുഗ്രാമിലെ ഡിഎൽ എഫ് ഫേസ്2വിലാണ് സംഭവം.
3/ 8
പശ്ചിമ ബംഗാൾ സ്വദേശിനിയായ 25കാരിയാണ് മാനഭംഗത്തിനിരയായത്. ശനിയാഴ്ച അര്ധരാത്രിയിലാണ് സംഭവം ഉണ്ടായത്.
4/ 8
സെക്യൂരിറ്റി ജീവനക്കാരൻ അറിയിച്ചതിനെ തുടർന്നെത്തിയ പൊലീസാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു.
5/ 8
സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. സൊമാറ്റോ, സ്വിഗ്ഗി എന്നിവയിലെ ഭക്ഷണ വിതരണക്കാരാണ് ഇവർ. രഞ്ജൻ, പവൻ, പങ്കജ്, ഗോബിന്ദ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
6/ 8
ശനിയാഴ്ച രാത്രി ഒന്നരയോടെ രണ്ടുപേർക്കൊപ്പം പെയ്ഡ് സെക്സിനായിട്ടാണ് യുവതിയെ രഞ്ജൻ കൊണ്ടുവന്നത്. മറ്റ് മൂന്ന് പ്രതികളും ഇവിടെ ഉണ്ടായിരുന്നു.
7/ 8
എല്ലാവർക്കുമൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ഇവർ യുവതിയോട് ആവശ്യപ്പെട്ടു. ഇത് നിരസിച്ച് ഇവിടെ നിന്ന് പോകാൻ ശ്രമിക്കവെയാണ് ഇവർ യുവതിയെ ആക്രമിച്ച ശേഷം പീഡനത്തിന് ഇരയാക്കിയത്.
8/ 8
അതിനു ശേഷം പ്രതികൾ ഇവിടെ നിന്ന് രക്ഷപ്പെട്ടു. മണിക്കൂറുകൾക്കകം തന്നെ പൊലീസ് ഗുരുഗ്രാമിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.