പതിനഞ്ചു വയസുള്ള നീന്തൽ താരത്തെ പീഡിപ്പിച്ചു; കോച്ച് പിടിയിൽ
Swimming coach booked for molesting a 15-year-old | പരിശീലകൻ സുരജിത് ഗാംഗുലിയാണ് 15 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് അറസ്റ്റിലായത്
15 വയസ്സുള്ള ദേശീയ ജൂനിയർ ഗോൾഡ് മെഡലിസ്റ്റായ നീന്തൽ താരത്തെ പീഡിപ്പിച്ച നീന്തൽ പരിശീലകനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിനെത്തുടർന്നാണ് നടപടി
2/ 6
സുരജിത് ഗാംഗുലിയാണ് 15 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് അറസ്റ്റിലായത്. ഇയാൾ ഗോവ സ്വിമിങ് അസോസിയേഷന്റെ കീഴിൽ പ്രവർത്തിച്ചു വരികയായിരുന്നു.
3/ 6
ഗോവയിൽ ആറുമാസമായി ശാരീരികമായും മാനസികമായും ഇയാൾ തന്നെ പീഡിപ്പിച്ചു വരികയായിരുന്നു എന്ന് പെൺകുട്ടി ആരോപിച്ചു. കുട്ടിയുടെ മാതാപിതാക്കളാണ് പോലീസിൽ പരാതി നൽകിയത്
4/ 6
ഗാംഗുലിക്കെതിരെ സെക്ഷൻ 376, 354, 506, പോക്സോ, ഗോവ ചിൽഡ്രൻസ് ആക്ട് എന്നിവ ചുമത്തിയിട്ടുണ്ട്
5/ 6
ഇയാൾക്കെതിരെ കർശന നടപടിയുണ്ടാവുമെന്നു സ്പോർട്സ് മന്ത്രി കിരൺ റിജ്ജിജു ട്വീറ്റിൽ വ്യക്തമാക്കി. ഇയാളെ ജോലിയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്