വിവാഹത്തിന് മധ്യസ്ഥത വഹിച്ച അൻപതുകാരനായ അൻവർ ബാബയെ ഇരുവരും സമീപിച്ചു. എന്നാൽ മൊഴി ചൊല്ലിയ ഭാര്യയെ വീണ്ടും വിവാഹം കഴിക്കുന്നതിന് മുൻപ് യുവതി മറ്റൊരാളെ വിവാഹം കഴിക്കേണ്ടതുണ്ടെന്ന് ബാബ അറിയിച്ചു. ആ ബന്ധം ഒഴിഞ്ഞ ശേഷം മാത്രമേ ആദ്യ ഭർത്താവിനെ വീണ്ടും വിവാഹം കഴിക്കാവൂവെന്നും നിഖാഹ് ഹലാല ചൂണ്ടിക്കാട്ടി ബാബ നിർദേശിച്ചു.
മന്ത്രവാദിയായ ബാബ യുവതിയെ അഷ്ബാഗിലെ ഫ്ളാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. അതിനുശേഷം വീട്ടിൽ മടങ്ങിയെത്തിയെങ്കിലും യുവതിയെ സ്വീകരിക്കാൻ ഭർത്താവ് തയാറായില്ല. തുടർന്ന് ഭർത്താവിനും ബാബക്കും എതിരെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. മുത്തലാഖ് നിരോധന നിയമപ്രകാരം ഭർത്താവിനെയും ബലാത്സംഗ കുറ്റത്തിന് ബാബയെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.