കൊച്ചി: ഫ്ലാറ്റിൻ്റെ പത്താംനിലയില്‍ നിന്ന് വീണ് പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം. ചാലക്കുടി സ്വദേശി ജോയിയുടെ മകള്‍ ഐറിന് ആണ് മരിച്ചത്. സൗത്ത് റെയില്വേസ്റ്റേഷന് സമീപം ശാന്തി തോട്ടയ്ക്കാട്ട് എസ്റ്റേറ്റ് ഫ്ലാറ്റിലാണ് സംഭവം. ഇതേ ഫ്ളാറ്റിൽ വാടകയ്ക്ക് താമസിയ്ക്കുകയായിരുന്നു. രാവിലെ എട്ടേമുക്കാലോടെ സഹോദരന് അലന്, പിതൃസഹോദരി പുത്രി ശില്‍പ്പ എന്നിവര്‍ക്കൊപ്പം ഫ്ളാറ്റിൻ്റെ മട്ടുപ്പാവില്‍ നടക്കാനെത്തിയതായിരുന്നു ഐറിന്
വ്യായാമത്തിനുശേഷം മട്ടുപ്പാവില്‍ ഇരിയ്ക്കുന്നതിനായി ക്രമീകരിച്ചിരുന്ന ചാരുബഞ്ചിന് സമീപം നില്‍ക്കുന്നതിനിടെ ഐറിന് നിലതെറ്റി താഴേക്ക് പതിയ്ക്കുകയായിരുന്നുവെന്ന് അലനും ശില്‍പ്പയും പോലീസിന് മൊഴി നല്കി. അരഭിത്തിയ്ക്ക് മുകളിലൂടെ താഴേയ്ക്ക് പതിച്ചശേഷം എട്ടാം നിലയിലെ വടക്കുഭാഗത്തെ ഷീറ്റില്‍ പതിച്ചശേഷം താഴെ കാര്‍പാര്‍ക്കിംഗ് ഏരിയയിലെ ഷീറ്റിലും മറുഭാഗത്തെ ഭിത്തിയിലും അടിച്ചുവീഴുകയായിരുന്നു