വയോധികയെ കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ചു; 19കാരനായ പ്രതിയെ പിടികൂടിയത് 10 വർഷത്തിന് ശേഷം
ഡിഎൻഎ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് 10 വർഷത്തിന് ശേഷവും കൊലയാളിയെ കണ്ടെത്തിയത്.
|
1/ 6
2010 നവംബറിൽ നടന്ന കൊലപാതകത്തിലെ പ്രതിയെ 10 വർഷത്തിന് ശേഷം പിടികൂടി. യൂട്ടയിലെ സാൾട്ട് ലേക്ക് സിറ്റിയിലെ പുസ്തകശാലയിൽ വച്ച് 64 കാരിയായ ഷെറി ബ്ലാക്കിനെയാണ് ആദം ഡർബറോ എന്ന 19കാരൻ കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ചത്.
2/ 6
ഇപ്പോൾ 29 വയസായ ഡുബറോവിനെ ഒക്ടോബർ 10 ന് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കി. ഡിഎൻഎ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് 10 വർഷത്തിന് ശേഷവും കൊലയാളിയെ കണ്ടെത്തിയത്.
3/ 6
പാരബൺ നാനോ ലാബ്സുമായി സൗത്ത് സാൾട്ട് ലേക്ക് പോലീസ് സഹകരിച്ച് പ്രവർത്തിച്ചതിന്റെ ഫലമായാണ് പ്രതിയെ കണ്ടെത്താനായത്. അവിടെ ഒരു പൊതു സ്ഥലത്ത് നിന്ന് ഡുബോറോവിന്റെ ഡിഎൻഎയുടെ സാമ്പിൾ നേടാൻ കഴിഞ്ഞത് കേസിൽ വഴിത്തിരിവായി.
4/ 6
2010 ലാണ് ബ്ലാക്കിനെ അവരുടെ പുസ്തക ഷോപ്പായ ബി & ഡബ്ല്യു ബില്യാർഡ്സിൽ മരിച്ച നിലയിൽ കണ്ടെത്തിത്. അടിയന്തരമായ പ്രാഥമിക അന്വേഷണത്തിൽ തന്നെ ശരീരത്തിൽ മൂർച്ചയുള്ള മുറിവുകള്‍ കണ്ടെത്തി.
5/ 6
സാൾട്ട് ലേക്ക് ട്രിബ്യൂൺ റിപ്പോർട്ട് അനുസരിച്ച് ബ്ലാക്ക് മരിച്ചതിനുശേഷവും ലൈംഗിക പീഡനത്തിന് ഇരയായതായി സൂചനകളുണ്ടായിരുന്നു.
6/ 6
ബ്ലാക്കിന്റെ മരണകാരണം പോലീസ് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. 2006 ൽ 14 വയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്ന കേസും ഡുബോറോവിനുണ്ട്.