പ്രതികളിൽ ചിലർ പീഡന ദൃശ്യം മൊബൈലിൽ ചിത്രീകരിച്ച് വീഡിയോ പ്രാദേശികമായി പ്രചരിപ്പിച്ചു. ഈ ദൃശ്യം ഇരയുടെ പിതാവിന്റെ ഫോണിൽ വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതേ തുടർന്നാണ് പൊലീസിൽ പരാതി നൽകുന്നത്. വേനൽക്കാല അവധി ദിവസമായതിനാൽ സ്കൂൾ അടച്ചതായും മെയ് 24 ന് സംഭവം നടക്കുമ്പോൾ പെൺകുട്ടി ഉൾപ്പെടെയുള്ള കുട്ടികൾ അവിടെ കളിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.
ഏഴ് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളും ഒരു 18 വയസുകാരനും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് റെവാരി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഹൻസ്രാജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബലാത്സംഗക്കുറ്റം ചുമത്തി ചില പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും മറ്റുള്ളവർ മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതായും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവത്തിൽ പ്രതികളായ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ 10 നും 15 നും ഇടയിൽ പ്രായമുള്ളവരാണെന്നും അവർ പറഞ്ഞു. പെൺകുട്ടി വീട്ടിൽ സംഭവത്തെക്കുറിച്ച് പറഞ്ഞില്ല, എന്നാൽ വീഡിയോ ഇരയുടെ പിതാവിന്റെ അടുത്തെത്തിയപ്പോൾ അദ്ദേഹം ചൊവ്വാഴ്ച പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി പരാതി നൽകി, ഞങ്ങൾ ഉടൻ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു, ”ഡി എസ് പി പറഞ്ഞു.
പ്രായപൂർത്തിയാകാത്തവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയച്ചതായും 18 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു. “പെൺകുട്ടി വീടിനടുത്തുള്ള സ്കൂൾ വളപ്പിൽ കളിക്കുകയായിരുന്നു. പ്രതികൾ പെൺകുട്ടിയെ തുറന്നു കിടന്ന ക്ലാസ് മുറിയിലേക്കു കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ആൺകുട്ടികൾ ഓരോരുത്തരായി മാറി മാറിയാണ് പീഡിപ്പിച്ചത്. ഈ സമയം മറ്റുള്ളവർ പീഡനദൃശ്യം മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു”- കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഡി എസ് പി പറഞ്ഞു.
ലോക്ക്ഡൗൺ സമയത്ത് കൈയിലെ കാശുതീർന്നതോടെ ഇയാൾ സുഹൃത്തുക്കളായ സുന്ദരമൂർത്തി (25), മണികണ്ഠൻ (26) എന്നിവരിൽ നിന്ന് പലതവണയായി പണം കടം വാങ്ങി. കടം വാങ്ങിയ പണം തിരികെ നൽകാൻ കഴിയാതെ വന്നതോടെ ഭാര്യയെ ഇവർക്ക് കാഴ്ചവെക്കാമെന്ന് ഇയാൾ വാഗ്ദാനം ചെയ്യുകയായിരുന്നുവെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.