കണ്ണൂർ: കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ മദ്യപിച്ച് ജയിലിൽ എത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തലശേരി പൊലീസാണ് ഇക്കാര്യം അന്വേഷിക്കുന്നത്. ബിജെപി പ്രവർത്തകനായിരുന്ന കെ.വി സുരേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സിപിഎം പ്രവർത്തകരാണ് കഴിഞ്ഞ ദിവസം മദ്യപിച്ച് ജയിലിലെത്തിയത്.