സുശാന്ത് സിംഗ് രജ്പുത്തിന്റെയും ടീനേജുകാരിയായ ടിക്ടോക് താരത്തിന്റെയും മരണത്തിനു ശേഷം ജീവനൊടുക്കി മറ്റൊരു ടിക്ടോക് താരം ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥിനിയായ 18കാരിയാണ് ജീവിതം അവസാനിപ്പിച്ചത്. ടിക്ടോക്കിൽ വൻ ആരാധകവൃന്ദമുള്ള താരമായിരുന്നു ടിക്ടോക് നിരോധനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് സംശയിക്കുന്നു. യുവതിയുടെ മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല യുവതിയുടെ കസിനാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയായിരുന്നു യുവതി കഴിഞ്ഞ ഏതാനും മാസങ്ങളായി വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്