ബസ് ഡ്രൈവറുടെ ലൈസന്‍സ് താത്കാലികമായി റദ്ദ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തതായും അകമ്പടി വാഹനങ്ങള്‍ക്കെതിരേ നടപടിയെടുക്കുമെന്നും കൊല്ലം എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ. ഡി.മഹേഷ് അറിയിച്ചു. ബുധനാഴ്ച എന്‍ഫോഴ്സ്മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സന്തോഷ് സ്കൂളിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അതേസമയം സംഭവവുമായി സ്കൂളിന് ഒരു ബന്ധവുമില്ലെന്നാണ് അധികൃതരുടെ വിശദീകരണം.