കൊച്ചി: കൊറോണ വൈറസ് പടരുന്നതിനിടെ ജാഗ്രതാ നിർദ്ദേശം ലംഘിച്ച് ചാനൽ റിയാലിറ്റ് ഷോ താരം രജിത് കുമാറിന് വിമാനത്താവളത്തിൽ സ്വീകരണം നൽകിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശികളായ നിബാസ്, മുഹമ്മദ് അഫ്സൽ എന്നിവരാണ് അറസ്റ്റിലായത്. രജിത് കുമാർ ഒളിവിലെന്നും പൊലീസ്പറഞ്ഞു.