ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 420 (വഞ്ചന), 473 (വ്യാജ മുദ്ര ഉണ്ടാക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യുക, വ്യാജരേഖ ചമയ്ക്കുക എന്ന ഉദ്ദേശ്യത്തോടെ), 120-ബി (ക്രിമിനൽ ഗൂഢാലോചന) എന്നിവ പ്രകാരം സെക്ടർ-39 പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് പറയുന്നു.