പത്തനംതിട്ട അടൂരിൽ 16 കാരിയെ തട്ടികൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പൊലീസ് പിടിയിലായി. കൊല്ലം ഭരണിക്കാവ് സ്വദേശികളായ നിഖിൽ (20), ഹരി നാരായണൻ (23) എന്നിവരാണ് പിടിയിലായത്.
2/ 3
സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർഥിനിയെ പ്രലോഭിപ്പിച്ച് കൊണ്ട് പോയി നിഖിൽ പീഡിപ്പിക്കുകയായിരുന്നു. സഹായം നൽകിയതിനാണ് ഹരി നാരായണൻ പിടിയിലായത്. പ്രതികൾ സ്വകാര്യ ബസ് ജീവനക്കാരനാണ്.
3/ 3
പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് കഴിഞ്ഞ ദിവസം തന്നെ ബന്ധുക്കൾ അടൂർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.