Uthra Murder Case| അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ പ്രതി സൂരജ് ജയിലിൽ ഗൂഢാലോചന നടത്തിയെന്ന് മൊഴി
ഉത്ര കൊലക്കേസിൽ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. (റിപ്പോർട്ട്- വി വി വിനോദ്)
News18 Malayalam | August 14, 2020, 8:31 AM IST
1/ 5
കൊല്ലം: ഉത്ര കൊലക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വകവരുത്താൻ ജയിലിൽ വച്ച് സൂരജ്, സഹതടവുകാരുമായി ഗൂഢാലോചന നടത്തിയെന്ന് മൊഴി.
2/ 5
രണ്ടാമത്തെ തവണ സൂരജിനെയും പാമ്പ് പിടുത്തകാരൻ സുരേഷിനെയും കസ്റ്റഡിയിൽ വാങ്ങിയപ്പോൾ ആണ് പാമ്പുപിടുത്തക്കാരൻ സുരേഷ് അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ മൊഴി നൽകിയത്.
3/ 5
മാവേലിക്കര ജയിലിൽ കഴിഞ്ഞുവന്ന സൂരജ് സെല്ലിനുള്ളിൽ ഉണ്ടായിരുന്ന കൊലപാതക കേസിലെ പ്രതികളുമായി ചേർന്നു പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരെ വകവരുത്തുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങളെടുത്തു എന്നാണ് സുരേഷ് കുമാർ മൊഴിനൽകിയത്.
4/ 5
ഇതേതുടർന്ന് പുനലൂർ ഡിഎഫ് ഒ രേഖാമൂലം കൊല്ലം റൂറൽ എസ് പിക്ക് പരാതി നൽകുകയും പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി വിനോദ് കുമാറിന് അന്വേഷണച്ചുമതല കൈമാറുകയും ചെയ്തു.
5/ 5
അതേസമയം, ഉത്ര കൊലക്കേസിൽ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും.ആയിരത്തിലധികം പേജുള്ളതാണ് കുറ്റപത്രം.300 ഓളം തെളിവുകളും 217 സാക്ഷിമൊഴികളുമുണ്ട്.