ഉത്ര കൊലപാതകക്കേസിലെ മുഖ്യപ്രതി സൂരജിന്റെ അമ്മയെയും സഹോദരിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അടൂർ പറക്കോട്ടെ വീട്ടിലെത്തിയാണ് പുനലൂർ പൊലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. ഉത്രയുടെ സ്വര്‍ണം കുഴിച്ചിട്ടതിലും ഗൂഢാലോചനയിലും സൂരജിന്റെ കുടുംബത്തിന് പങ്കുണ്ടെന്നാണ് സൂചന.