വണ്ടി അവിടെ ഏൽപ്പിച്ച് ടാക്സി എടുത്ത് വീട്ടിലേക്ക് മടങ്ങാൻ പെൺകുട്ടിയോട് സഹോദരി പറഞ്ഞിരുന്നു. എന്നാൽ പിന്നീട് സഹോദരി വിളിച്ചപ്പോൾ പെൺകുട്ടിയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് രാത്രി 11 മണിയോടെ ഇവരുടെ കുടുംബം പൊലീസിൽ പരാതി നൽകി. വ്യാഴാഴ്ച രാവിലെയാണ് പെൺകുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
കൊല്ലൂരുവിലെ മൃഗാശുപത്രിയിലേക്ക് പോയതായിരുന്നു ഇവര്‍. വൈകിട്ട് മടങ്ങിയ എത്തിയ ഇവർ വാഹനം ടോൾ പ്ലാസയ്ക്ക് സമീപം പാർക്ക് ചെയ്ത ശേഷം ടാക്സിയിൽ ഗാച്ചിബൗളിയിലെ ഡെർമറ്റോളജിസ്റ്റിനെ കാണാൻ പോയതായിരുന്നു. 9 മണിക്ക് മടങ്ങി എത്തിയപ്പോൾ വാഹനം പഞ്ചറായ നിലയിൽ കാണപ്പെടുകയായിരുന്നു. പെൺകുട്ടിയെ അപായപ്പെടുത്താൻ മനഃപൂര്‍വം വാഹനം കേടാക്കിയതാണെന്നാണ് സംശയിക്കുന്നത്.