പാലക്കാട്: മൃഗസംരക്ഷണ വകുപ്പിന്റെ ചെക്പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കൈക്കൂലി ഇടപാടുകള്‍ കണ്ടെത്തി. വാഴയിലും ഓടിനുള്ളില്‍ ഒളിപ്പിച്ചാണ് കൈക്കൂലി കൈപ്പറ്റിയിരുന്നത്. കന്നുകാലികളുമായി എത്തുന്ന വാഹനങ്ങളെ പരിശോധന കൂടാതെ കടത്തിവിടുന്നതിനായാണ് കൈക്കൂലി വാങ്ങിയിരുന്നത്. വിജിലന്‍സ് മിന്നല്‍ പരിശോധനയില്‍ 8,931 രൂപ പിടികൂടി.