ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന പോലെ കണ്ടു എന്നാരോപിച്ച് കമിതാക്കളെ തല്ലിച്ചതച്ചും നഗ്നരാക്കി നടത്തിയും നാട്ടുകാർ. സംഭവത്തിന്റെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി കേസ് എടുത്തു
2/ 4
ജാർഖണ്ഡിലെ സാഹിബ്ഗഞ്ജ് ജില്ലയിലാണ് സംഭവം. ഇവരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പോലെ കണ്ടു എന്നത് നാട്ടുകാരുടെ ആരോപണമാണ്
3/ 4
പ്രണയബന്ധത്തിലേർപ്പെട്ടു എന്ന 'കുറ്റം' ആണ് അവർക്കുമേൽ ചാർത്തിയത് കമിതാക്കളിൽ കാമുകന് അഞ്ചു ലക്ഷം രൂപ പിഴയടയ്ക്കാനും പഞ്ചായത്ത് ഉത്തരവിട്ടു. ഇവരെ നാടുമുഴുവൻ നടത്തിച്ച ശേഷമാണ് പിഴത്തുകയും കൂടി ചുമത്തിയത്
4/ 4
പോലീസ് സംഭവമറിഞ്ഞ് എത്തിയപ്പോഴേക്കും ഇവർ ഏതാണ്ട് മൃതപ്രായരായിരുന്നു. യുവതിയോടും നാട്ടുകാർ വളരെ മോശമായി പെരുമാറി. ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്