SHOCKING:ഉന്നാവിൽ ബലാത്സംഗത്തെ അതീജിവിച്ച പെൺകുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; പിന്നിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയും കൂട്ടാളികളും
അഞ്ചുപേരെ പിടികൂടി.....
News18 Malayalam | December 5, 2019, 12:08 PM IST
1/ 5
ലക്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബലാത്സംഗത്തെ അതിജീവിച്ച പെണ്‍കുട്ടിയെ തീക്കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ലക്നോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 80 ശതമാനം പൊള്ളലേറ്റ നിലയിലാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
2/ 5
വ്യാഴാഴ്ച രാവിലെയാണ് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ ഗ്രാമത്തിന് സമീപത്തെ പാടത്ത് വെച്ച് പെൺകുട്ടിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചത്. ലക്നൗ കെജിഎംയു ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെ നില ഗുരുതരമാണ്. മാസങ്ങൾക്ക് മുൻപാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. മാർച്ചിൽ പൊലീസിന് പരാതിയും നൽകി.
3/ 5
കേസുമായി ബന്ധപ്പെട്ട വാദം നടക്കുന്ന റായ് ബറേലി കോടതിയിലേക്ക് പോകുന്ന വഴിയാണ് ബലാത്സംഗം ചെയ്ത പ്രതിയും മറ്റു നാലും പേരും ചേർന്ന് തീകൊളുത്തിയത്. അഞ്ചുപേരിൽ മൂന്നുപേരെ പിടികൂടി. രണ്ടുപേർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നീട് പിടിയിലായി.
4/ 5
പെൺകുട്ടിയും കേസിലെ മുഖ്യപ്രതിയും കഴിഞ്ഞ വർഷം അവസാനം കുടുംബാംഗങ്ങളെ എതിർപ്പ് അവഗണിച്ച് വിവാഹം കഴിച്ചിരുന്നു. കുടുംബാംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് പിന്നീട് ഇവർ പിരിഞ്ഞു.
5/ 5
എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സംഭവത്തെ ശക്തമായി അപലപിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ക്രമസമാധാന പാലത്തില്‍ കള്ളം പറയുന്നത് നിര്‍ത്തണമെന്നും ദിവസവും ഇത്തരത്തിലുള്ള ആക്രമണങ്ങളാണ് ഉണ്ടാവുന്നതെന്നും ട്വിറ്ററിലൂടെ പ്രതികരിച്ചു. നേരത്തെയും യുവതിക്കു നേരെ ആക്രമണങ്ങളുണ്ടായിരുന്നു.