സ്വർഗത്തിലെത്താൻ അഞ്ച് മക്കളെ ബാത്ത്ടബ്ബിൽ മുക്കി കൊലപ്പെടുത്തി ആൻഡ്രിയ യേറ്റ്സ്; ലോകത്തെ ഏറ്റവും ക്രൂരയായ മാതവിന്റെ ജീവിത കഥ
അന്വേഷണാത്മക ഡോക്യുമെന്ററിയായ 'The Crimes That Changed Us' ആണ് ആൻഡ്രിയയുടെ ക്രൂരത ലോകത്തെ വീണ്ടും ഓർമ്മിപ്പിക്കുന്നത്.
News18 Malayalam | December 1, 2020, 1:44 PM IST
1/ 7
ഹൂസ്റ്റൺ ടെക്സാസ്: രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ്, ഹൂസ്റ്റൺ നഗരത്തെ മാത്രമല്ല ലോകത്തെ ഒന്നാകെ നടുക്കിയ സ്ത്രീയാണ് ആൻഡ്രിയ യേറ്റ്സ്. 10 വയസ് തികയുന്നതിനു മുമ്പ് മക്കളെ കൊലപ്പെടുത്തിയാൽ അവർ സ്വർഗത്തിലേക്ക് പോകുമെന്ന് വിശ്വസിച്ച് നാല് ആൺമക്കളെയും ഒരു മകളെയുമാണ് ആൻഡ്രിയ ബാത്ത് ടബ്ബിൽ മുക്കി കൊലപ്പെടുത്തിയത്.
2/ 7
അന്വേഷണാത്മക ഡോക്യുമെന്ററിയായ 'The Crimes That Changed Us' ആണ് ആൻഡ്രിയയുടെ ക്രൂരത ലോകത്തെ വീണ്ടും ഓർമ്മിപ്പിക്കുന്നത്. 2001 ജൂൺ 20 നാണ് ആൻഡ്രിയ തന്റെ അഞ്ച് മക്കളെയും കൊലപ്പെടുത്തിയത്. ഭർത്താവ് റസ്സൽ വീട്ടിൽ നിന്ന് ഇറങ്ങിയതിനു പിന്നാലെയാണ് ആൻഡ്രിയ ക്രൂരകൃത്യം നടത്തിയത്. റസ്സൽ പോകുന്നതും അമ്മ വരുന്നതും തമ്മിലുള്ള ഒര മണിക്കൂർ വ്യത്യാസമാണുണ്ടായിരുന്നത്. ഈ ഒരു മണിക്കൂറിനിടയിലാണ് ആൻഡ്രിയ അഞ്ച് മക്കളെയും കൊലപ്പെടുത്തിയത്.
3/ 7
ലൂക്കോസ്, പോൾ, യോഹന്നാൻ എന്നീ മക്കളെയാണ് ആദ്യം കൊലപ്പെടുത്തിയത്. മരിച്ചെന്ന് ഉറപ്പാക്കിയതോടെ അവരുടെ മൃതദേഹങ്ങൾ കട്ടിലിൽ കിടത്തി. തുടർന്ന് ഇളയ കുട്ടിയായ മറിയയെ മുക്കിക്കൊന്നു. എട്ടു വയസുള്ല മൂത്തമകനായ നോഹ ബാത്ത് ടബ്ബിൽ പൊങ്ങിക്കിടക്കുന്ന സഹോദരിയെ കണ്ട് എന്തുപറ്റിയെന്ന് അമ്മയോട് ചോദിച്ചു. ഇതോടെ അവനെയും മുക്കിക്കൊന്നു. കൊലപാതകങ്ങൾക്കു പിന്നാലെ ആന്ധ്രിയ തന്നെയാണ് ഇക്കാര്യം പൊലീസിനെ ഫോണിൽ വിളിച്ച് അറിയിച്ചത്.
4/ 7
ശരിയും തെറ്റും തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെട്ട ക്രൂരമായ മാനസികാവസ്ഥയിലാണ് ആന്ധ്രിയയെന്ന് അവരെ ജയിലിൽ കഴിയവെ ജയിലിൽ കിടക്കുമ്പോൾ ആൻഡ്രിയയെ രണ്ടുതവണ പരിശോധിച്ച പരിശോധിച്ച ഡോ. ഫിലിപ്പ് റെസ്നിക് പറയുന്നു. കൊലപ്പെടുത്തിയതിലൂടെ താൻ കുട്ടികളെ നരകത്തിൽ നിന്നും രക്ഷിക്കുകയാണ് ചെയ്തതെന്നും അവർ മരിച്ചില്ലെങ്കിൽ തന്റെ തിൻമ മക്കൾക്കും ലഭിക്കുമെന്നും ആൻഡ്രിയ പറഞ്ഞതായി ഡോക്ടർ പറയുന്നു.
5/ 7
മക്കളെ കൊലപ്പെടുത്തി ഒരു മാസത്തിനുശേഷം ഡോ. ലൂസി പ്യുറിയർ ആൻഡ്രിയെ വിചാരണാ വേളയിൽ ചോദ്യം ചെയ്തിരുന്നു. അതിന്റെ ഓഡിയോ ക്ലിപ്പ് പിന്നീട് മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തു.അതിൽ പറയുന്നത് ഇങ്ങനെ; "കുട്ടികളെ കൊല്ലുമ്പോൾ അവർക്ക് എന്ത് സംഭവിക്കുമെന്ന് നിങ്ങൾ കരുതി? നിഷ്ക്കളങ്കരായ അവർ സ്വർഗത്തിലേക്ക് പോകും. ഇതായിരുന്നു മറുപടി. അവർ സ്വർഗത്തിൽ പോകുമോ?" എന്ന് വീണ്ടും ചോദിച്ചപ്പോൾ അതെ" എന്നായിരുന്നു ആൻഡ്രിയയുടെ മറുപടി. "അവർ നരകത്തിൽ പോകുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടോ?" അവർ ചെറുപ്പമായിരുന്നപ്പോൾ മുതൽ ഞാൻ അങ്ങനെ കരുതി. തലയാട്ടിക്കൊണ്ട് ആൻഡ്രിയ പറഞ്ഞു.
6/ 7
ആൻഡ്രിയയും ഭർത്താവും ക്രിസ്ത്യൻ മിഷനറിയായ മൈക്കൽ വൊറോനിക്കിയുടെ ആരാധകരായിരുന്നു. ദൈവത്തെ കണ്ടെത്തിയില്ലെങ്കിൽ എല്ലാവരും നരകത്തിലേക്ക് നയിക്കപ്പെടുമെന്നു പ്രസംഗിച്ച വൊറോനിക്കി, 25 വർഷത്തിലേറെയായി കുടുംബത്തോടൊപ്പം ലോകമെമ്പാടും അലഞ്ഞുനടന്നു. മക്കളെ കൊലപ്പെടുത്താനുള്ള ആൻഡ്രിയയുടെ ഉദ്ദേശ്യത്തിന് പിന്നിൽ അവളുടെ മതപരമായ സ്വഭാവമാണെന്നും പറയപ്പെടുന്നു.
7/ 7
2002 മാർച്ച് 12 നാണ് ആൻഡ്രിയ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. . അതേ വർഷം, തന്നെ ആൻഡ്രിയ ചിൽഡ്രൻസ് മെമ്മോറിയൽ ഫണ്ട് സ്ഥാപിച്ചു. മനോരാഗം സാക്ഷ്യപ്പെടുത്തിയതിനെ തുടർന്ന് 2005 ജനുവരി 6 ന് ടെക്സസ് ഫസ്റ്റ് കോർട്ട് ഓഫ് അപ്പീൽ ആൻഡ്രിയയുടെ വധശിക്ഷാ വിധി റദ്ദാക്കി.