Kerala Elephant Death | പത്തനാപുരത്തെ കാട്ടാന ചരിഞ്ഞത് പന്നിപ്പടക്കം പൊട്ടി; മൂന്നംഗ നായാട്ടുസംഘം പിടിയിൽ
Kerala Elephant Death | പാലക്കാട്ട് ഗർഭിണിയായ ആന പടക്കം ഒളിപ്പിച്ച പൈനാപ്പിൾ ഭക്ഷിച്ച് ചരിഞ്ഞ നൊമ്പരം നിലനിൽക്കെയാണ് സമാന രീതിയിൽ നേരത്തെ നടന്ന മറ്റൊരു സംഭവത്തിൽ മൂന്നംഗ സംഘം പിടിയിലായത്. (റിപ്പോർട്ട് - വി വി വിനോദ്)
പാലക്കാട്ട് ഗർഭിണിയായ ആന പടക്കം ഒളിപ്പിച്ച പൈനാപ്പിൾ ഭക്ഷിച്ച് ചരിഞ്ഞ നൊമ്പരം നിലനിൽക്കെയാണ് സമാന രീതിയിൽ നേരത്തെ നടന്ന മറ്റൊരു സംഭവത്തിൽ മൂന്നംഗ സംഘം പിടിയിലായത്.
2/ 5
ഒന്നര മാസം മുൻപ് പത്തനാപുരം കറവൂരിൽ പന്നിപ്പടക്കം ഭക്ഷിച്ച് ആന ചരിഞ്ഞിരുന്നു. അർബുദ ബാധയെന്ന് ആദ്യം കരുതിയെങ്കിലും സ്ഫോടകവസ്തുവിൻ്റെ അംശം വിശദ പരിശോധനയിൽ കണ്ടെത്തി.
3/ 5
കാട്ടുപന്നിയെയും മ്ലാവിനെയും വേട്ടയാടാൻ വച്ച പടക്കം ആന ഭക്ഷിക്കുകയായിരുന്നു. നായാട്ടു സംഘത്തിലെമൂന്നു പേർ അറസ്റ്റിലായി. കറവൂർ സ്വദേശികളായ അനിമോൻ, രഞ്ജിത്ത്, ശരത്ത് എന്നിവരാണ് അറസ്റ്റിലായത്.
4/ 5
പ്രതികളിൽ നിന്ന് നാടൻ തോക്ക് ഉൾപ്പെടെ ആയുധങ്ങൾ പിടിച്ചെടുത്തു. രണ്ടുപേർ ഒളിവിലാണ്.ശരത്തിൻ്റെ വീട്ടിൽ നിന്ന് പെരുമ്പാമ്പിൻ്റെ നെയ്യ് കണ്ടെടുത്തു.
5/ 5
കാടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ ആന ഏപ്രിൽ പതിനൊന്നിനാണ് ചരിഞ്ഞത്. പ്രതികളെ പുനലൂർ ഫോറസ്റ്റ് കോടതിയിൽ ഹാജരാക്കി.