കോഴിക്കോട്: ബലാത്സംഗക്കേസില്‍ താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലിനെതിരെ പരാതിക്കാരിയായ വീട്ടമ്മയുടെ മൊഴി. ചേവായൂര്‍ പള്ളി വികാരി ബലാത്സംഗം ചെയ്തുവെന്ന് ബിഷപ്പിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് മൊഴി. പൊലീസില്‍ പരാതി നല്കാതിരിക്കാന് സഭയുടെ സമ്മര്‍ദമുണ്ടായിരുന്നുവെന്നും വീട്ടമ്മയുടെ മൊഴിയില്‍ പറയുന്നു.