അഹമ്മദാബാദ്: വിവാഹശേഷം ലൈംഗികബന്ധത്തിന് വിസമ്മതിച്ചത് ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചതായി പരാതി. ഗുജറാത്തിലെ അഹമ്മാദാബാദിലാണ് സംഭവം. ഈ വർഷം ഫെബ്രുവരി 27നാണ് യുവതിയുടെ വിവാഹം നടന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് പത്തു ദിവസത്തിന് ശേഷം ഭർത്താവ് കിടപ്പറയിൽ അന്യനെ പോലെയാണ് പെരുമാറിയിരുന്നതെന്ന് യുവതി പറയുന്നു. ലൈംഗികബന്ധത്തിന് വിസമ്മതിച്ചത് ചോദ്യം ചെയ്ത തന്നെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഒടുവിൽ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ ഉപേക്ഷിക്കുകയും ചെയ്തതായാണ് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
വിവാഹത്തിന് ശേഷം പത്ത് ദിവസത്തേക്ക് ഭർത്താവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും എന്നാൽ താമസിയാതെ അയാൾ തന്നിൽ നിന്ന് അകലം പാലിക്കാൻ തുടങ്ങിയെന്നും യുവതി ആരോപിച്ചു. കിടപ്പറയിൽ ഭർത്താവ് അന്യനെ പോലെ പെരുമാറാൻ തുടങ്ങിയതായും യുവതി ആരോപിച്ചു, "എന്റെ ഭർത്താവ് എന്നോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിർത്തി, ഞങ്ങളുടെ കിടപ്പുമുറിയിൽ ഞങ്ങൾ ഒരുമിച്ച് എത്തുമ്പോഴെല്ലാം അദ്ദേഹം എന്നോട് വിചിത്രമായി പെരുമാറുന്നു. ഞാൻ ലൈംഗികത ആവശ്യപ്പെട്ടപ്പോൾ, അദ്ദേഹം എന്നെ അവഹേളിക്കുകയും ക്രൂരമായി അടിക്കുകയും എന്റെ കിടപ്പുമുറിയിൽ എന്നെ തനിച്ചാക്കുകയും ചെയ്തു"- യുവതി പറഞ്ഞു.
ഭർത്താവിന് തന്റെ സൌന്ദര്യം ഇഷ്ടപ്പെട്ടില്ലെന്നും മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്ത വാർത്തയിൽ പറയുന്നു. ഭർത്താവിന്റെയും അമ്മായിയമ്മയുടെയും പെരുമാറ്റത്തിൽ അസ്വസ്ഥയായി, ഓഗസ്റ്റ് ഒന്നിന് യുവതി അവരുടെ വീട് വിട്ടുപോയി, എന്നിരുന്നാലും, പിന്നീട് നടത്തിയ ഒത്തുതീർപ്പിനൊടുവിൽ, യുവതി ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങിയെത്തി.
മോശമായ പെരുമാറ്റം ഉണ്ടാകില്ലെന്ന് അമ്മായിയമ്മ ഉറപ്പുനൽകിയതിനെത്തുടർന്നാണ് യുവതി തിരിച്ച് എത്തിയത്. എന്നാൽ അധിക ദിവസം കഴിയുന്നതിന് മുമ്പ് എല്ലാം പഴയതുപോലെയായി. ഭർത്താവും അമ്മായിയമ്മയും യുവതിയെ ഉപദ്രവിക്കാൻ തുടങ്ങി. ഓഗസ്റ്റ് എട്ടിന് ഭർത്താവ് തന്നെ ഉപേക്ഷിച്ചെന്നും മാതാപിതാക്കൾ താമസിക്കുന്ന വീട്ടിൽ കൊണ്ടുവിട്ട ശേഷം അവിടെ നിന്ന് പോയതായും യുവതി പറഞ്ഞു.