കുടുംബാംഗത്തിനൊപ്പം ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു യുവതി. വഴിയിൽവെച്ച് ആറംഗസംഘം ഇവരെ തടഞ്ഞു. ഒപ്പമുണ്ടായിരുന്നയാളെ മരത്തിൽ കെട്ടിയിട്ട ശേഷമാണ് യുവതിയെ മാനഭംഗപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു- മൗ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അരുൺ പഥക് പറഞ്ഞു.